സ്റ്റാൾ ആരംഭിച്ചു
1377448
Sunday, December 10, 2023 11:38 PM IST
മുതലക്കോടം: കത്തോലിക്കാ കോണ്ഗ്രസ് മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഞായറാഴ്ച മാർക്കറ്റിൽ ഉത്പന്ന വിൽപ്പനയ്ക്കായി പ്രത്യേക സ്റ്റാൾ ആരംഭിച്ചു. ആദ്യവിൽപ്പന സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടക്കൽ നിർവഹിച്ചു. റവ. ഡോ. ജോർജ് താനത്തുപറന്പിൽ, ജോർജ് മുപ്പറ്റയിൽ, ജോയ് വന്യംപറന്പിൽ, ജോണ് താന്നിക്കൽ, ടോം ജെ. കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.