ഗൃഹനാഥൻ പാറയിൽനിന്നു തെന്നി വീണു മരിച്ചു
1377384
Sunday, December 10, 2023 10:22 PM IST
അടിമാലി : വീട്ടിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ പാറയിൽ നിന്നു തെന്നി വീണു മരിച്ചു.അടിമാലി ഐക്കരകുന്ന് പാറക്കകുടി ബേബി പത്രോസ് (64 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5. 30 നായിരുന്നു സംഭവം. ബേബി വീട്ടിലേക്ക് പോകുന്നതിനിടെ പാറയിൽ തെന്നി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സംഭവം കണ്ടവർ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ഇന്ന് 12ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീല തൊടുപുഴ കണ്ടത്താഴത്തിൽ കുടുംബാംഗം.മക്കൾ: ബിൻസി, ബിബിൻ. മരുമകൻ: വർഗീസ്.