എംഡിഎംഎയുമായി പിടിയിൽ
1377142
Sunday, December 10, 2023 12:30 AM IST
അടിമാലി: ചില്ലറവിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. അടിമാലി കല്ലാർ സ്വദേശി വെങ്ങോലയിൽ വീട്ടിൽ വിശ്വനാഥൻ വേണുഗോപാൽ (32) ആണ് അറസ്റ്റിലായത്.
നർക്കോട്ടിക് എൻഫോഴ്സ് മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും ചാറ്റുപാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്.
എറണാകുളം ഭാഗത്തുനിന്നു വാങ്ങുന്ന രാസലഹരി അടിമാലിയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി കാറും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസർ പ്രദീപ് കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രൻ, യധുവംശരാജ്, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ അടിമാലി നർക്കോടിക് സ്ക്വാഡ്- 04864225782, സർക്കിൾ ഇൻസ്പെക്ടർ- 9400069534 എന്നീ നന്പറുകളിൽ അറിയിക്കാം.