കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത മാ​തൃ​വേ​ദി വാ​ര്‍​ഷി​കം നാ​ളെ ന​ട​ക്കും. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ രാ​വി​ലെ 9.30ന് ​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ‍ ഫാ. ​ഫി​ലി​പ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ം. തു​ട​ര്‍​ന്ന് പാ​രീ​ഷ് ഹാ​ളി​ല്‍ പൊ​തു​സ​മ്മേ​ള​ന​വും വാ​ര്‍​ഷി​കാ​ഘോ​ഷ​വും ന​ട​ത്തും.

രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി മി​ക​ച്ച ഫൊ​റോ​ന​ക​ള്‍, ഇ​ട​വ​ക​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സ​മ്മാ​നം വിതരണം ചെയ്യും. വ​നി​താ സം​രം​ഭ​ക​യാ​യ ജി​ജി ബി​ജു സ​ന്ദേ​ശം ന​ല്‍​കും. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ആ​ശം​സ​ നേ​രും. രൂ​പ​താ ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ദ്യ​സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ത്തി​ല്‍ അവതരിപ്പിക്കും.