ചിന്നക്കനാലിൽ നടക്കുന്നത് കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികൾ: വി. ഡി. സതീശൻ
1377137
Sunday, December 10, 2023 12:30 AM IST
രാജകുമാരി: ചിന്നക്കനാലിൽ ഇപ്പോൾ നടക്കുന്നത് കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികളാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കൈയേറ്റവും കുടിയേറ്റവും രണ്ടും രണ്ടാണെന്നാണ് യുഡിഎഫ് നിലപാട്. ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സിങ്കുകണ്ടത്ത് നടന്നുവരുന്ന റിലേ സത്യഗ്രഹ സമരപ്പ ന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂപതിവ് നിയമം മൂലമുള്ള പ്രശ്നങ്ങൾ ഏറെയുള്ളത് ഇടുക്കി ജില്ലയിലാണ്. ഭൂനിയമ ഭേദഗതിയിലും അപകടകരമായ പ്രശ്നങ്ങളുണ്ട്. അനാവശ്യമായി രാഷ്ട്രീയം കലർത്താതെ ചിന്നക്കനാലിലെ സാധാരണക്കാർക്ക് ഒപ്പം നിൽക്കും. പുതിയ റിസർവ് വനത്തിന്റെ വിജ്ഞാപനം മരവിപ്പിക്കാനാവില്ലെന്നും അതിന് പുനർവിജ്ഞാപനം ഇറക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി. പി. മാത്യു, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പമാണ് വി. ഡി. സതീശൻ സമരപ്പന്തലിൽ എത്തിയത്.കുടിയിറങ്ങുന്നതിന് നോട്ടീസ് ലഭിച്ച 12 കർഷക കുടുംബങ്ങൾ തുടങ്ങിയ നിരാഹാര സമരം 27 ദിവസം പിന്നിട്ടു.