ഗ്രാറ്റുവിറ്റി ഫണ്ടിലേക്ക് തുക അനുവദിക്കണം: എംപി
1377134
Sunday, December 10, 2023 12:13 AM IST
തൊടുപുഴ: തോട്ടം മേഖലയിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഫണ്ടിലേക്ക് 50 കോടി രൂപ അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
ഇടുക്കി ലോക്സഭാ മണ്ഡലത്തില തോട്ടം തൊഴിലാളികൾ പത്തു വർഷമായി വലിയ ബുദ്ധിമുട്ടിലാണ്. ദൈനംദിന കാര്യങ്ങൾ നടത്താൻ മാനേജ്മെന്റുകൾ പ്രയാസപ്പെടുന്നതും തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയാണെന്ന് എംപി പറഞ്ഞു.