വി.ഡി. സതീശന് കേരളത്തിന് ശാപമാണെന്ന് എം.എം. മണി എംഎല്‍എ
1377132
Sunday, December 10, 2023 12:13 AM IST
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കേരളത്തിന് ശാപമാണെന്ന് എം.എം. മണി എംഎല്‍എ. പ്രതിപക്ഷ നേതാവിന്റെ ചിന്നക്കനാല്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എം.എം. മണി.
വി.ഡി. സതീശന് ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. വിഡ്ഢിത്തം മാത്രം പറയുന്നയാളാണ് ഇയാള്‍. എന്നാല്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാന്യനായ നേതാവായിരുന്നെന്നും എം.എം. മണി പറഞ്ഞു. വി.ഡി. സതീശനും അയാളുടെ നേതാക്കന്മാരുമാണ് ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.