തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1377131
Sunday, December 10, 2023 12:13 AM IST
മൂലമറ്റം: കുടുംബനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടാൻചിറയിൽ സുരേഷ്കുമാറി(47)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ജോലിക്കു പോകുന്നതിനിടെ നാച്ചാർ പുഴയിലെ പാലത്തിൽനിന്നു താഴേക്കു വീണാണ് അപകടം. അപസ്മാരത്തെ തുടർന്നാണ് അപകടമെന്നു സംശയിക്കുന്നു.
കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി. ജില്ലാ ആശുപത്രിയിൽ ഡോക്ടർ നടത്തിയ പരിശോധനയിൽ കഴുത്ത് ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.
വീഴ്ചയിൽ സംഭവിച്ചതാകാമെന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും ഇവിടെ പോസ്റ്റ്മോർട്ടം ചെയ്യാൻ തയാറായില്ല. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ. ഭാര്യ രമ.മക്കൾ: സുമേഷ്, സുദീഷ്, സുഷമ.