ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​വ കേ​ര​ള സ​ദ​സ്സി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ലാ ആ​സ്ഥാ​നം അ​ണി​ഞ്ഞൊ​രു​ങ്ങി. ബോ​ര്‍​ഡു​ക​ളും ക​മാ​ന​ങ്ങ​ളും തോ​ര​ണ​ങ്ങ​ളും പാ​ത​യോ​ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു ക​ഴി​ഞ്ഞു.

ഐ​ഡി​എ ഗ്രൗ​ണ്ടി​ല്‍ 25000 പേ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി പ​ന്ത​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​പ​ത് കൗ​ണ്ട​റു​ക​ളും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൗ​ണ്ട​റു​ക​ളി​ലേ​ക്ക് പ്ര​ത്യേ​കം പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ദ​സി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​വ​ര്‍​ക്കാ​യി ചൂ​ടു​വെ​ള്ള​വും പ​ഴ​വും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.