വയോജനക്ഷേമ കൂട്ടായ്മ
1377129
Sunday, December 10, 2023 12:13 AM IST
തൊടുപുഴ: വയോജനക്ഷേമം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും തൊടുപുഴ ന്യൂമാൻ റെസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വയോജനക്ഷേമ കൂട്ടായ്മയുടെ ഉദ്ഘാടനം ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസണ്‍ ഏബ്രഹാം നിർവഹിച്ചു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ.നവാസ് അധ്യക്ഷത വഹിച്ചു.
കണ്‍വീനർ വി.വി.ഷാജി വിഷയാവതരണവും വടക്കുംമുറി റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സണ്ണി തെക്കേക്കര മുഖ്യപ്രഭാഷണവും നടത്തി. ദൃശ്യകല സാംസ്കാരികവേദി പ്രസിഡന്റ് എ.എച്ച്.ഷംസുദീൻ, എ.എൽ.സേവ്യർ, ഡോ.സി.വി.ജേക്കബ്, വി.എം.സോജൻ, ആന്റണി കോറോത്ത് എന്നിവർ പ്രസംഗിച്ചു.