ലോക് അദാലത്ത്: 6845 കേസുകൾ തീർപ്പാക്കി
1377128
Sunday, December 10, 2023 12:13 AM IST
മുട്ടം: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോക്അദാലത്തിൽ മജിസ്ട്രേട്ട് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ ഉൾപ്പെടെ 6,845 കേസുകൾ തീർപ്പാക്കി. 91,47,832 രൂപ പിഴയിനത്തിൽ ഈടാക്കി.
ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ,ജില്ലാ നിയമ സേവന അഥോറിട്ടി സെക്രട്ടറി സബ്ജഡ്ജി എ.ഷാനവാസ് എന്നിവർ നേതൃത്വം നൽകി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാന്മാരും നേതൃത്വം നൽകി. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ പിഴയടച്ച് തീർക്കാവുന്ന കേസുകൾക്കായി സ്പെഷൽ സിറ്റിംഗും ഏർപ്പെടുത്തിയിരുന്നു.