പാടം നികത്തൽ: റോഡ് കുളമായി
1377127
Sunday, December 10, 2023 12:13 AM IST
ചെറുതോണി: തോപ്രാംകുടി - കിളിയാർകണ്ടം റോഡിനോട് ചേർന്ന് സ്വകാര്യവ്യക്തികൾ പാടം നികത്തുന്നത് വാഹന-കാൽ നടയാത്രക്കാരെ ദുരിതത്തിലാക്കി. നിരവധി വിദ്യാർഥികളും സ്കൂൾ വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡിനോ ടു ചേർന്നാണ് രണ്ടു സ്വകാര്യ വ്യക്തികൾ പാടം മണ്ണിട്ട് നികത്തുന്നത്.
ഇതേത്തുടർന്ന് ചെളി നിറഞ്ഞ് റോഡ് ബ്ലോക്കായിരിക്കുകയാണ്. പ്രദേശ വാസികൾ പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമില്ല. യാത്രാ ക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികളും അധികാരികളും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാടം നികത്തൽ നാട്ടുകാർ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ അനുമതിയോടെ തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. അടിയന്തരമായി തീരുമാനം ഉണ്ടാകാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.