ജോമോൻ ഫിലിപ്പിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി
1377126
Sunday, December 10, 2023 12:13 AM IST
തൊടുപുഴ: മണക്കാട് പഞ്ചായത്ത് നാലാം വാർഡ് അംഗമായിരുന്ന ജോമോൻ ഫിലിപ്പിന്റെ തെരഞ്ഞെടുപ്പ് തൊടുപുഴ മുൻസിഫ് കോടതി ജഡ്ജി നിമിഷ അരുണ്‍ അസാധുവാക്കി. ജോമോനെതിരേ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യൻ കഴിക്കച്ചാലിൽ ഫയൽ ചെയ്ത കേസിലാണ് വിധി.
എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോമോൻ നാമനിർദേശ പത്രികയിൽ പഞ്ചായത്തുമായി ഉണ്ടായിരുന്ന പ്രിന്റിംഗ് കരാറിന്റെ കാര്യം വെളിപ്പെടുത്താതിരുന്നതാണ് തെരഞ്ഞെടുപ്പ് അസാധുവാക്കാൻ കാരണം. ഹർജിക്കാരനുവേണ്ടി അഡ്വ. പീറ്റർ വി.ജോസഫ്, അഡ്വ. അനീഷ് കെ.ജോണ്‍ എന്നിവർ ഹാജരായി.