ഒന്നാമനായി ആര്യൻ; ഇരട്ട നേട്ടവുമായി അഞ്ജലി
1376866
Friday, December 8, 2023 11:53 PM IST
കട്ടപ്പന: കോടതി ഉത്തരവിലൂടെ കലോത്സവ വേദിയിലെത്തി ഓട്ടൻ തുള്ളലിൽ ആര്യൻ ഒന്നാമനായപ്പോൾ ഇരട്ട സഹോദരി അജ്ഞലി മൂന്നു നൃത്തയിനങ്ങളിൽ സമ്മാനം കൈപ്പിടിയിലാക്കി. നെടുങ്കണ്ടം സബ് ജില്ലയിൽ യുപി വിഭാഗത്തിൽ മത്സരിച്ച ആര്യന് രണ്ടാം സ്ഥാനമേ കിട്ടിയുള്ളു.
അപ്പീൽ നൽകിയെങ്കിലും അധികൃതർ തള്ളിയതിനെ തുടർന്നാണ് കട്ടപ്പന മുൻസിഫ് കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടി ജില്ലാ കലോത്സവത്തിൽ എത്തി ഒന്നാമനായത്. സഹോദരി അജ്ഞലി ഭരതനാട്യം, മോഹിനിയാട്ടം, എന്നിവയിൽ ഒന്നാം സ്ഥാനവും, കുച്ചുപ്പുടിയിൽ രണ്ടാം സ്ഥാനവും നേടി. വണ്ടൻമേട് സെന്റ് ആന്റണീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളാണ്.
കൂലിപ്പണിക്കാരായ ആമയാർ കുമാർ ഭവനിൽ ഈശ്വറിന്റെയും വസന്തിയുടേയും മക്കളാണ്. നൃത്താധ്യാപകനായ പിതൃ സഹോദരൻ വി.കുമാറിന്റെ ശിക്ഷണത്തിലാണ് നൃത്തം പഠിക്കുന്നത്. ഓട്ടൻ തുള്ളലിൽ കലാമണ്ഡലം പ്രസൂൽ ആണ് ആര്യന്റെ ഗുരു.