വാശിയോടെ കാശി നേടി
1376863
Friday, December 8, 2023 11:53 PM IST
കട്ടപ്പന: നാടോടി നൃത്തത്തിലും ഓട്ടൻ തുള്ളലിലും കലയുടെ പ്രതിഭ തെളിയിച്ച് കാശിനാഥെന്ന മിടുക്കൻ. എൻ ആർ സിറ്റി എസ്എൻവിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ വി.കാശിനാഥ് ആറു മാസത്തെ പരിശീലനം കൊണ്ടാണ് വിജയം നേടിയത്.
കലാമണ്ഡലം പ്രസൂണിന്റെ കീഴിലാണ് ഓട്ടൻ തുള്ളലും നാടോടി നൃത്തവും അഭ്യസിക്കുന്നത്. ഇനി കഥകളിയും ഭരതനാട്യവും അഭ്യസിച്ച് വിജയിക്കണമെന്നാണ് കാശിനാഥിന്റെ ആഗ്രഹം.