കട്ടപ്പന നഗരസഭാ ഓപ്പൺ സ്റ്റേഡിയത്തിലെ സ്റ്റേജിനു കല്ലിട്ടു
1376861
Friday, December 8, 2023 11:53 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിലെ സ്റ്റേജിന്റെ നിർമാണോദ്ഘാടനം നഗരസഭാധ്യക്ഷ ഷൈനി സണ്ണി നിർവഹിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് മിനി സ്റ്റേഡിയം റൂഫ് ചെയ്തതിനു പിന്നാലെ കൗൺസിൽ യോഗം ചേർന്ന് മിനി സ്റ്റേഡിയത്തിനോടു ചേർന്നുള്ള പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച് സ്റ്റേഡിയം വിപുലപ്പെടുത്താൻ തീരുമാനിച്ചു.
ഗാന്ധി പ്രതിമയ്ക്ക് അഭിമുഖമായാണ് പുതിയ സ്റ്റേജ് നിർമിക്കുന്നത്. സ്റ്റേജ് നിർമാണത്തിനായി അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സ്റ്റേജ് പൂർത്തിയായാൽ പഴയ കെട്ടിടം പൊളിച്ച ശേഷം ഗാന്ധി സ്ക്വയർ വിപുലപ്പെടുത്തും. ഇവിടെ പുതിയ ഗാന്ധി പ്രതിമയും സ്ഥാപിക്കും.