ചെ​റു​തോ​ണി: ഇ​ടി​മി​ന്ന​ലി​ൽ വ​യോ​ധി​ക​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ വീ​ടും ത​ക​ർ​ന്നു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വെ​ൺ​മ​ണി പൂ​വ​ത്തും​മ​ണ്ണി​ൽ അ​ച്ചാ​മ്മ (72), ബേ​ബി (55) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും ത​ല​യ്ക്കും മു​ഖ​ത്തുമാണു പ​രി​ക്ക്.

ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. മ​ഴ പെയ്യാതിരുന്നപ്പോഴാണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​യത്.