കപ്പ മോഷ്ടിച്ചു
1376852
Friday, December 8, 2023 11:43 PM IST
കട്ടപ്പന: വിളവെടുക്കാൻ പാകമായ മരിച്ചീനികൾ മോഷണം പോയതായി പരാതി.അറുപതോളം മൂട് മരച്ചീനികളാണ് കട്ടപ്പന സ്വദേശിയായ കർഷകന് നഷ്ടമായത്.
കട്ടപ്പന പാറക്കടവ് അക്കാട്ടുമുണ്ടയിൽ ദേവസ്യ ജോർജ് വീടിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്ത് കൃഷിചെയ്ത മരച്ചീനികളാണ് കഴിഞ്ഞ രാത്രി മോഷ്ടിച്ചത്.പുരയിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന മുള്ള് വേലി തകർത്താണ് കപ്പ മോഷ്ടിച്ചു കടത്തിയതെന്ന് ദേവസ്യ പറയുന്നു.
മുൻപും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ഈ സ്ഥലത്തിനോട് ചേർന്നുള്ള കുളത്തിൽനിന്ന് വളർത്തു മത്സ്യങ്ങളും മോഷണം പോകാറുണ്ടെന്ന് ദേവസ്യ പറഞ്ഞു.