മൂന്നാറിൽ നടപ്പാലം തകര്‍ന്ന് വഴിയാത്രക്കാരനു പരിക്ക്
1376851
Friday, December 8, 2023 11:43 PM IST
മൂന്നാർ: നടപ്പാലം തകർന്ന് വഴിയാത്രക്കാരനു പരിക്കേറ്റു. നല്ലതണ്ണി റോഡില്‍ ലോട്ടറി വില്പന നടത്തുന്ന തങ്കരാജിനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളുടെ മക്കളടക്കം നല്ലതണ്ണി ആറിന് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പാലമാണ് നടുഭാഗം തകര്‍ന്ന് ആറ്റില്‍ പതിച്ചത്. ഇന്നലെ രാവിലെ 11 ഒാടെയായിരുന്നു സംഭവം.
ആദ്യകാലങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോയിരുന്ന പാലം കാലപ്പഴക്കം മൂലം നടപ്പാലമാക്കി മാറ്റുകയായിരുന്നു. ഇരുവശവും വാഹനങ്ങള്‍ കടന്നുപോകാത്തവിധത്തില് കെട്ടിയടച്ച് സഞ്ചാരം കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി മാത്രം ആക്കിയിരുന്നു. ഇതാണ് ഇന്നലെ രാവിലെ തകര്‍ന്നത്. നിരവധി ആളുകള്‍ പലത്തിലൂടെ നടന്നുപോകവേ നടുഭാഗം ഇടിഞ്ഞ് ആറ്റില്‍ പതിക്കുകയായിരുന്നു.
പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ചെയ്ത കനത്ത മഴയാണ് പാലം തകരുന്നതിന് കാരണമായത്.