കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
1376850
Friday, December 8, 2023 11:43 PM IST
ചെറുതോണി: നിയന്ത്രണംവിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു. ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തടിയമ്പാട് ടൗണിൽ ഇന്നലെ രാവിലെ 11.30 ടെ മാടവന പോളിന്റെ ഇരുമ്പ് കടയോടു ചേർന്നാണ് അപകടം. ചുരുളി സ്വദേശികളായ ദമ്പതികൾ ചെറുതോണി ഭാഗത്തേക്ക് കാർ ഓടിച്ച് വരികയായിരുന്നു.
ടൗണിലെ വളവ് തിരിഞ്ഞ വാഹനത്തിന്റെ സ്റ്റിയറിംഗ് എതിർ ദിശയിലേക്ക് തിരിക്കാതെ പോയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത്. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിടിച്ച് പോളിന്റെ കടയ്ക്കും തകരാർ സംഭവിച്ചു.