ചെ​റു​തോ​ണി: കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണം ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ മു​ന്നേ​റ്റ​ത്തി​നു ക​ന​ത്ത ആ​ഘാ​ത​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്.

കേ​ര​ള​ത്തി​ൽ ഇ​ട​തുപ​ക്ഷ ഐ​ക്യ​വും കെ​ട്ടു​റ​പ്പും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ല​കൊ​ണ്ട ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്നു കാ​നം. ഭൂനി​യ​മ ഭേ​ദ​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ കാ​നം വ​ഹി​ച്ച പ​ങ്ക് അ​വി​സ്മ​ര​ണീ​മാ​ണെ​ന്നും സി.വി. വ​ർ​ഗീ​സ് പറഞ്ഞു.