പി.ജെ. ജോസഫ് അനുശോചിച്ചു
1376847
Friday, December 8, 2023 11:43 PM IST
തൊടുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ അനുശോചിച്ചു. പക്വതയും എല്ലാവരുമായി സൗഹൃദം പുലർത്തുകയും ചെയ്ത ഉത്തമസുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്.
മികച്ച സംഘാടകനായിരുന്ന കാനം തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഉയർച്ചയ്ക്കും ധീരമായ നേതൃത്വം നൽകി. മുന്പ് നിയമസഭാംഗം എന്ന നിലയിലും ശോഭിച്ചിരുന്നതായി ജോസഫ് പറഞ്ഞു.