ഹോട്ടൽ വ്യാപാരി കഴുത്തു മുറിച്ച് ജീവനൊടുക്കി
1376846
Friday, December 8, 2023 11:43 PM IST
കാഞ്ഞാർ: ഹോട്ടൽ വ്യാപാരി കഴുത്തും വയറും മുറിച്ച് ജീവനൊടുക്കി. കാഞ്ഞാർ ടൗണിൽ യൂണിക്ക ഹോട്ടൽ നടത്തുന്ന ചക്കിക്കാവ് ചെട്ടിയാറാത്ത് ബിജു (51) ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
വിളിച്ചിട്ട് ഫോണ് എടുക്കാത്തതിനെത്തുടർന്ന് ഭാര്യ ഹോട്ടൽ ജീവനക്കാരനെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. ഉള്ളിൽനിന്നു ഞരക്കം കേട്ടതോടെ അയൽവാസികളെ വിളിച്ചുകൂട്ടി വാതിൽ തള്ളിത്തുറന്നപ്പോൾ ബിജു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു ഹോട്ടൽ നഷ്ടത്തിലായതിന്റെ നിരാശയിലായിരുന്നെന്ന് പറയ ുന്നു.
കാഞ്ഞാർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: റാണി. മക്കൾ: സെറീന, ക്രിസ്റ്റീന, തെരേസ. സംസ്കാരം പിന്നീട്.