ഉപതെരഞ്ഞെടുപ്പ്: 12ന് അവധി
1376844
Friday, December 8, 2023 11:43 PM IST
ഇടുക്കി: ജില്ലയിൽ ഉടുന്പഞ്ചോല പഞ്ചായത്തിലെ വാർഡ് 10 (മാവടി), കരിങ്കുന്നം പഞ്ചായത്തിലെ വാർഡ് 7 (നെടിയകാട്), എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് 12നു നടക്കും. വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അന്നേ ദിവസം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും. ഈ വാർഡുകളിൽ 10നു വൈകുന്നേരം ആറുമുതൽ വോട്ടെണ്ണൽ ദിനമായ 13 വരെ മദ്യഷാപ്പുകളും ബിവറേജസ് മദ്യവിൽപ്പനശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കാനും കളക്ടർ ഉത്തരവിട്ടു.