മാഷും പിള്ളേരും സ്ട്രോംഗാണ്
1376589
Thursday, December 7, 2023 11:58 PM IST
കട്ടപ്പന : മണവാളനു ചുറ്റും വട്ടത്തിലിരുന്ന് കൈകൊട്ടി പാടി കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം എച്ച്എസ് ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ടിൽ രണ്ടാം വട്ടവും ഒന്നാമതെത്തി.
മുഹമ്മദ് നബിയെ പ്രകീർത്തിച്ചു ആണ്‍കുട്ടികൾ നടത്തുന്ന ഒപ്പനയ്ക്ക് പകരമുള്ള കലാരൂപമാണ് വട്ടപ്പാട്ട്. ബിജു കണ്ണൂരാണ് പരിശീലകൻ. ഇദ്ദേഹത്തിന്റെ ശിഷ്യർക്കാണ് ഒപ്പനയിലും ഒന്നാം സ്ഥാനം ലഭിച്ചത്.