കന്നിയങ്കത്തിൽ കിരീടം
1376588
Thursday, December 7, 2023 11:56 PM IST
കട്ടപ്പന : കന്നിയങ്കത്തിലൂടെ വിജയതിലകമണിഞ്ഞ ആഹ്ളാദത്തിലാണ് വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ. എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിലാണ് വിദ്യാർഥികൾ മിന്നും ജയം നേടിയത്.
ആദ്യമായാണ് ഇവിടെ നിന്നും വട്ടപ്പാട്ട് മത്സത്തിൽ കുട്ടികൾ പങ്കെടുക്കുന്നത്. ആസിഫ് അസീസിന്റെയും കൂട്ടരുടെയും നേതൃത്വത്തിൽ രണ്ടു മാസം തുടർച്ചയായി നടത്തിയ പരിശീലനമാണ് വിജയം കണ്ടത്. പ്ലസ് വണ്‍ വിദ്യാർഥികളാണ് മത്സരാർഥികൾ.