തമിഴ് കവിതയുമായി അഗ്നയ
1376587
Thursday, December 7, 2023 11:56 PM IST
കട്ടപ്പന: തമിഴ് കവിതകളോടുള്ള കന്പമാണ് എസ്. അഗ്നയയെ കലോത്സവ വേദിയിലെത്തിച്ചത്. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് വിദ്യാർഥിയായ അഗ്നയ യുപി വിഭാഗം ജനറൽ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി.
തമിഴ് കവിയായ ഇളമൈയുടെ കവിതയാണ് അഗ്നയ വേദിയിൽ അവതരിപ്പിച്ചത്. ചെറുപ്പം മുതൽ കവിതകൾ ഇഷ്ടപ്പെടുന്ന അഗ്നയയ്ക്ക് മാതാപിതാക്കളാണ് പൂർണ പിന്തുണ നൽകുന്നത്.
ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസർ ഡോ. എം.സെന്തിൽകുമാറിന്റെയും തൊടുപുഴ ഡയറ്റ് ലക്ചറർ ഡോ.സി.പി.അന്പിളിയുടെയും മകളാണ്. തിരുനൽവേലി സ്വദേശികളായ ഇവർ തൊടുപുഴയിലാണ് താമസം.