ഈ സമ്മാനത്തിന് പൊന്നിൻ തിളക്കം
1376586
Thursday, December 7, 2023 11:56 PM IST
കട്ടപ്പന: കലോത്സവത്തിൽ നിന്ന് ചെമ്മണ്ണ് ഗവ. ഹൈസ്കൂളിലേക്ക് ആദ്യ സമ്മാനം കൊണ്ടുവന്നതിന്റെ പെരുമ ഇവ ഗ്രേസ് വിക്ടറിന് സ്വന്തമായി. എച്ച് എസ് വിഭാഗം തമിഴ് ലളിതഗാനത്തിലാണ് ഇവ ഒന്നാമതെത്തിയത്.
കൃഷ്ണനെക്കുറിച്ചുള്ള താരാട്ടുപാട്ടായ ആയർപാടി മാളികയിൽ എന്നുതുടങ്ങുന്ന ഗാനം യുട്യൂബിൽ കണ്ടാണ് പഠിച്ചത്. ചെമ്മണ്ണ് സ്കൂളിൽ നിന്ന് ആദ്യമായാണ് ഒരു മത്സരാർഥി ജില്ലാതലത്തിൽ മത്സരിക്കുന്നത്. മലയാളം ലളിതഗാനത്തിന് എ ഗ്രേഡും ഇവ സ്വന്തമാക്കി. ചെമ്മണ്ണ് ഗ്രേസ്പറന്പിൽ ജീൻ വിക്ടർ- ജീൻ ബെനീന ദന്പതികളുടെ മകളാണ്.