ശ്രദ്ധയോടെ നേടി, ഡബിൾ വിജയം
1376585
Thursday, December 7, 2023 11:56 PM IST
കട്ടപ്പന: കലോത്സവ വേദിയിലെ സ്ഥിരം താരമായ ശ്രദ്ധ സണ്ണി കഴിഞ്ഞ രണ്ടുതവണയും എച്ച്എസ്എസ് വിഭാഗം മോണോആക്ട്, ഇംഗ്ലീഷ് പ്രസംഗം എന്നീ ഇനങ്ങളിൽ നേടിയ ആധിപത്യത്തിന് ഇത്തവണയും മാറ്റമില്ല.
വെള്ളയാംകുടി ജെന്റ് ജെറോംസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ശ്രദ്ധ. ആറാം ക്ലാസ് മുതൽ റവന്യു ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളാണ് മോണോആക്ടിൽ തൻമയത്വത്തോടെ അവതരിപ്പിച്ചത്.
വാഴവര സെന്റ് മേരീസ് എച്ച്എസിലെ പ്രഥമാധ്യാപികയായ അമ്മ ജിജിമോൾ മാത്യു പഠിപ്പിച്ച ഇംഗ്ലീഷ് പ്രസംഗമാണ് അവതരിപ്പിച്ചത്. കട്ടപ്പന തൊട്ടിയിൽ സണ്ണി ജോസഫാണ് പിതാവ്. സഹോദരൻ സിദ്ധാർഥും പഠനകാലയളവിൽ ക്വിസ്, ഇംഗ്ലീഷ് പ്രസംഗം മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.