ക​ട്ട​പ്പ​ന: ജില്ലാ ക​ലോ​ത്സ​വം മൂ​ന്നു ദി​നം പി​ന്നി​ട്ട​പ്പോ​ൾ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല കി​രീ​ട നേ​ട്ട​ത്തി​ലേ​ക്ക്. 772 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് തൊ​ടു​പു​ഴ കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്. 686 പോ​യി​ന്‍റു​മാ​യി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. അ​ടി​മാ​ലി​യെ പി​ന്ത​ള്ളി നെ​ടു​ങ്ക​ണ്ടം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സ്കൂ​ൾ ത​ല​ത്തി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സാ​ണ് 184 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത്. നെ​ടും​ക​ണ്ടം ക​ല്ലാ​ർ ഗ​വ. ജിഎ ച്ച്എ​സ്എ​സ് 163 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 160 പോ​യി​ന്‍റോടെ കു​മാ​ര​മം​ഗ​ലം എംകെഎ​ൻഎം എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാ​മ​ത്.