മുഹമ്മദ് ഇഹ്സാൻ ഹൈസ്കൂൾ വിഭാഗം നടൻ
1376353
Thursday, December 7, 2023 12:00 AM IST
കട്ടപ്പന: കഥാപാത്രങ്ങൾ കഥപറയുന്പോൾ എന്ന നാടകത്തിൽ ഓമനക്കുട്ടനെന്ന കഥാപാത്രത്തെ വേദിയിൽ അവതരിപ്പിച്ച് അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഇഹ്സാൻ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നടനായി. ആദ്യമായി അഭിനയരംഗത്ത് എത്തിയതാണ് മുഹമ്മദ്.
സഹപാഠികളാലും അധ്യാപകരാലും അവഗണിക്കപ്പെട്ട് മാനസികമായി തകർന്ന ഓമനക്കുട്ടൻ തിൻമയുടെ പ്രതീകമായി മാറുന്നതും സുഹൃത്തുക്കൾ സ്നേഹത്തോടെ തിരികെ വിളിക്കുന്പോൾ നന്മയിലേക്ക് തിരികെയെത്തുന്നതുമാണ് നാടകത്തിന്റെ പ്രമേയം. യൂ ട്യൂബിൽ നിന്നും കണ്ടെത്തിയ നാടകം ജോമോൻ പൊരിയത്താണ് പരിശീലിപ്പിച്ചത്.