വാഹനാപകടം: ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
1376275
Wednesday, December 6, 2023 10:56 PM IST
കുടയത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം. പ്രഭാകരൻ പിള്ള (72) അന്തരിച്ചു. നിയന്ത്രണം വിട്ട കാറിടിച്ചു കാൽനടയാത്രക്കാരനായ പ്രഭാകരൻപിള്ളയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.ചികിൽസയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 15ന് കുടയത്തൂർ ശരംകുത്തി അന്പലത്തിനു സമീപമായിരുന്നു അപകടം. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ രാധ പാന്പനാച്ചാലിൽ കുടുംബാംഗം. മക്കൾ: ആർ.അനൂപ് (ഐസിഐസിഐ ബാങ്ക്, എറണാകുളം) ഗീതു (ഇൻഫോ പാർക്ക്). മരുമക്കൾ ഡോ. സുജ (പിഎച്ച്സി കുടയത്തൂർ), ശ്രീജിത്ത് (ഇൻഫോ പാർക്ക്).