ശാസ്ത്രവും കലയും കശ്യപിന്റെ കൈയിൽ
1376060
Tuesday, December 5, 2023 11:23 PM IST
കട്ടപ്പന: സംസ്ഥാന ശാസ്ത്രോൽസവത്തിൽ നേടിയ എ ഗ്രേഡിന്റെ തിളക്കവുമായാണ് കശ്യപ് ജില്ലാ കലോത്സവത്തിൽ ഭരതനാട്യ മൽസരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ഒന്നാം സ്ഥാനം നേടി മടങ്ങുകയും ചെയ്തു. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് കശ്യപ് കൃഷ്ണ.
കഴിഞ്ഞ വർഷം വരെ ഐസിഎസ്ഇ സിലബസിൽ പഠിച്ച കശ്യപ് ഈ വർഷമാണ് കേരള സിലബസിലേക്ക് മാറിയത്. ആദ്യമായി സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹെഡൽ എനർജി സിസ്റ്റത്തിന്റെ മാതൃക തയാറാക്കിയാണ് ശാസ്ത്രോൽസവത്തിൽ കശ്യപ് എഗ്രേഡ് നേടിയത്.
റിട്ട.വനവകുപ്പ് ഉദ്യോഗസ്ഥൻ പി.കെ.സന്തോഷിന്റെയും നിഷയുടെയും മകനാണ്. ചിദംബരം സ്കൂൾ ഓഫ് ഡാൻസിലാണ് നൃത്തം അഭ്യസിക്കുന്നത്.