കാർട്ടൂണിലും നവകേരളം
1376058
Tuesday, December 5, 2023 11:23 PM IST
കട്ടപ്പന: കലോത്സവത്തിലെ കാർട്ടൂണ്‍ മത്സരത്തിൽ മുഖ്യവിഷയമായി നവകേരള സദസും. ഹൈസ്്കൂൾ വിഭാഗത്തിന് പ്രവേശനോത്സവം വിഷയമായി നൽകിയപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിനാണ് നവകേരള സദസെന്ന വിഷയം വിധികർത്താക്കൾ നൽകിയത്.
ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കാർട്ടൂണ്‍ മത്സരത്തിന് നൽകാനായിരുന്നു വിധി കർത്താക്കളുടെ തീരുമാനം. ഇതോടെയാണ് സർക്കാർ നടത്തുന്ന നവകേരള സദസ് മത്സര വിഷയമായി നൽകാൻ തീരുമാനിച്ചത്. ഓസാനാം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കാർട്ടൂണ്‍ മത്സരം. വിഷയത്തെ ചില മത്സരാർഥികൾ ഗൗരവത്തോടെ നേരിട്ടപ്പോൾ ചിലർ സരസമായി കാൻവാസിൽ വരച്ചു. ഇപ്പോൾ നവകേരള സദസ് സംസ്ഥാനത്താകെ ചർച്ചയായതിനാൽ കാർട്ടൂണ്‍ വരയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടില്ലെന്ന് മൽസരാർഥികൾ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യാത്രക്കാരാകുന്പോൾ ജനങ്ങളുടെ വിമർശനവും വരകളിലുണ്ട്. രചനകൾ മികച്ച നിലവാരം പുലർത്തിയെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ.