ഒലീവിയ സീനിയർ ബാസ്കറ്റ്ബോൾ ടീമിൽ
1376053
Tuesday, December 5, 2023 11:23 PM IST
തൊടുപുഴ: പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള വനിതാ ടീമിൽ കാഞ്ഞാർ സ്വദേശിനി ഒലീവിയ ടി. ഷൈബു ഇടം നേടി.
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ പോസ്റ്റ് ഗ്രാജുവേറ്റ് പഠനം നടത്തുന്ന ഒലീവിയ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ എംജി യൂണിവേഴ്സിറ്റി ടീമിനെ നയിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നടന്ന നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസുകളിൽ രണ്ടു തവണ എംജി യൂണിവേഴ്സിറ്റി ടീമിനെ നയിച്ചിട്ടുണ്ട്. കേലോ ഇന്ത്യ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഒലീവിയ കേരളത്തെ നയിച്ചിരുന്നു.
കാഞ്ഞാർ തൈമുറിയിൽ ഷൈബു കെ.ജോസഫ്- സോണിയ ദന്പതികളുടെ മകളാണ്. മാർട്ടിൻ, ദേശീയ ബാസ്കറ്റ്ബോൾ താരമായ ഇമ്മാനുവൽ എന്നിവരാണ് സഹോദരങ്ങൾ.
മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ഫിബ കമ്മീഷണർ ഡോ. പ്രിൻസ് കെ. മറ്റത്തിന്റെ കീഴിലായിരുന്നു പരിശീലനംആരംഭിച്ചത്.