ശാസ്ത്രോത്സവം: കരിമണ്ണൂരിന് ഉജ്വല നേട്ടം
1375858
Tuesday, December 5, 2023 12:26 AM IST
കരിമണ്ണൂർ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ നേടി.
സാമൂഹ്യശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം ചാന്പ്യൻപട്ടം, ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റ് റണ്ണർ അപ്പ്, ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയ മേളയിൽ നാലാം സ്ഥാനം എന്നിവയും കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ എ ഗ്രേഡും സ്കൂളിനാണ്.
പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. അസി. മാനേജർ ഫാ. ജോസ് വടക്കേടത്ത്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, സീനിയർ ടീച്ചർ മേരി പോൾ എന്നിവർ പ്രസംഗിച്ചു.