ഡിജിറ്റൽ പെയിന്റിംഗിൽ അനഘ സാബുവിന് ഒന്നാം സ്ഥാനം
1375855
Tuesday, December 5, 2023 12:26 AM IST
കട്ടപ്പന: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഐടി ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അനഘ സാബു ഒന്നാം സ്ഥാനം നേടി. നാട്ടിൻപുറത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിലാണ് മികച്ച കന്പ്യൂട്ടർ ചിത്രരചനയ്ക്ക് അനഘ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ജില്ലാ കലോത്സവങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 28 വിദ്യാർത്ഥികളാണ് തിരുവനന്തപുരം കോട്ടണ്‍ ഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. മാതാപിതാക്കളായ സിന്ധുവും സാബുവും സഹോദരൻ അനന്തുവും ചിത്രരചനയിൽ മികവ് തെളിയിച്ചവരാണ്.
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കളർ ഇന്ത്യ മത്സരത്തിലും അനഘ സാബു ഒന്നാം സ്ഥാനം നേടി.