ഇടുക്കി കെയർ ഫൗണ്ടേഷൻ വീടുകൾക്ക് തറക്കല്ലിട്ടു
1375851
Tuesday, December 5, 2023 12:26 AM IST
ചെറുതോണി: ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകൾക്കുകൂടി തറക്കല്ലിട്ടു. വാത്തിക്കുടി പഞ്ചായത്തിലെ രാജപുരം, പെരിയാർവാലി എന്നീ പ്രദേശങ്ങളിലാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
കൊക്കയർ പഞ്ചായത്തിൽ പ്രളയബാധിതരായ ഇരുപതോളം പേർക്ക് വീട് വച്ചുനൽകുന്ന കെയർ ഫൗണ്ടേഷൻ തന്നെയാണ് വാത്തിക്കുടി പഞ്ചായത്തിൽ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 12 ഓളം കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നത്. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നൽകിയ മൂന്നു സെന്റ് സ്ഥലത്താണ് 504 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ നിർമിക്കുന്നത്. വീടുകളുടെ തറക്കല്ലിടൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. രണ്ടുമാസംകൊണ്ട് വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാനാകുമെന്ന് എംപി പറഞ്ഞു. യോഗത്തിൽ വാത്തിക്കുടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജു കാരക്കുന്ന് അധ്യക്ഷത വഹിച്ചു.