കറുപ്പഴകിൽ ചെറുതോണി നവകേരള സദസ്
1375849
Tuesday, December 5, 2023 12:26 AM IST
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ചെറുതോണി പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള കൊടിയലങ്കാരത്തിൽ കറുപ്പ് കൊടിയും. കറുപ്പും ഒരു നിറമാണെന്നാണ് സംഘാടകരുടെ ഭാഷ്യം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കറുപ്പ് കൊടികൾക്ക് അടിവീഴുന്പോഴാണ് സംഘാടകർതന്നെ കറുപ്പു കൊടി നാട്ടിയിരിക്കുന്നത്. ചെറുതോണിയിൽ പാർട്ടി പ്രവർത്തകർതന്നെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള കൊടികൾക്കിടയിലാണ് കറുത്ത കൊടികളും ഉള്ളത്.
ഇതു സംബന്ധിച്ച് പാർട്ടി നേതാക്കൾ പറയുന്നത് ഒരു നിറത്തെയും മാറ്റി നിർത്തേണ്ടതില്ലെന്നുള്ളതിനാലാണ് കറുത്ത കൊടിക്കും മറ്റു നിറങ്ങൾക്കിടയിൽ സ്ഥാനം നൽകിയിരിക്കുന്നതെന്നാണ്.
ഇനി ആർക്കെങ്കിലും പ്രതിഷേധിക്കണമെന്നു തോന്നിയാൽ കൊടിക്ക് വേറേ നിറം നൽകേണ്ടിവരും. പാലത്തിന്റെ സംരക്ഷണ ഭിത്തിയിലെ നിറവും കറുപ്പും വെളുപ്പുമാണ്.