ഭിന്നശേഷി ദിനാചരണം: ഇന്‍ക്ലൂസീവ് കായികോത്സവം നെടുങ്കണ്ടത്ത് നടത്തി
1375602
Monday, December 4, 2023 12:23 AM IST
നെടുങ്കണ്ടം: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ക്ലൂസീവ് കായികോത്സവം നെടുങ്കണ്ടത്ത് നടന്നു. നെടുങ്കണ്ടം ബിആര്‍സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.
വിളംബര റാലി, കുട്ടികളുടെ ഫ്ളാഷ് മോബ്, വിവിധ കലാപരിപാടികള്‍ എന്നിവയും ഹാന്‍ഡ് ബോള്‍, ഫുട്ബോള്‍, ബോള്‍ത്രോ, റിലേ, സ്റ്റാന്റിംഗ് ജംപ് എന്നിവയില്‍ മത്സരങ്ങളും നടന്നു. പടിഞ്ഞാറേക്കവലയില്നിന്ന് ആരംഭിച്ച വിളംബര റാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആരോണ്‍ ദീപശിഖ തെളിയിച്ചു. റാലി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജനും കായികോത്സവം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബും ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, എഇഒ കെ. സുരേഷ്കുമാര്‍, ബിആര്‍സി ബിപിസി തോമസ് ജോസഫ്, നെടുങ്കണ്ടം ഗവ. സ്കൂള്‍ പ്രിന്‍സിപ്പൽ എ.എസ്. അഞ്ജു, പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, കായിക, സാംസ്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.