ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു
1375600
Monday, December 4, 2023 12:23 AM IST
കരിമണ്ണൂർ: ലോക ഭിന്നശേഷി ദിനാചരണം കരിമണ്ണൂർ ബിആർസിയിൽ സംഘടിപ്പിച്ചു. ഗവ. യുപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബിജി ജോമോൻ അധ്യക്ഷത വഹിച്ചു.
ബിപിസി ടി.പി. മനോജ്, കെ. സൈന, സിന്റോ ജോസഫ്, പി.പി. ജെസി, ജെറിൻ ജോർജ്, ബിൻസി തോമസ് എന്നിവർ പ്രസംഗിച്ചു. ബിആർസി ഹാളിൽ നടന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും സംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മെംബർ ആൻസി സിറിയക് അധ്യക്ഷത വഹിച്ചു.
ഡയറ്റ് ഫാക്കൽറ്റി ഡോ. സി.പി. അന്പിളി, സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, സിനി സെബാസ്റ്റ്യൻ, ടി.എം. സീനത്ത്, റിന്റു സെബാസ്റ്റ്യൻ, ഓമിയാ തോമസ് എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷണൽ ക്ലാസ്, തെറാപ്പി ക്ലാസ്, ആരോഗ്യ പരിശോധന ക്യാന്പ് എന്നിവ സംഘടിപ്പിച്ചു.