പ്രതിഷേധ സദസ് നടത്തും
1375319
Saturday, December 2, 2023 11:57 PM IST
തൊടുപുഴ: ഇടതു സർക്കാർ കർഷകരോട് കാണിക്കുന്ന വഞ്ചനയ്ക്കെതിരേ നവകേരള സദസിനു മുന്നോടിയായി അഞ്ചിന് രാവിലെ 10ന് തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും പ്രതിഷേധ സദസും നടത്താൻ കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുന്തോട്ടിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലക്കൽ, ബെന്നി പാറയ്ക്കൽ, സോണി കിഴക്കേക്കര, മാത്യൂസ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.