ലഹരിവിരുദ്ധ പ്രചാരണ ജാഥ
1375317
Saturday, December 2, 2023 11:57 PM IST
കട്ടപ്പന: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരേ എക്സൈസ് വിമുകതി മിഷനും ഹൊറൈസൺ മോട്ടേഴ്സും ചേർന്ന് അഞ്ചിന് ജില്ലയിൽ ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥ നടത്തും.
രാവിലെ 9.30ന് കട്ടപ്പന ഹൊറൈസൺ മോട്ടേഴ്സിൽനിന്ന് ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ഉപാധ്യക്ഷൻ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കും.
ആർടിഒ രമണൻ, ഹൊറൈസൺ മോട്ടേഴ്സ് എംഡി എബിൻ എസ്. കണ്ണിക്കാട്ട്, ഷാജി ജെ. കണ്ണിക്കാട്ട് എന്നിവർ ചേർന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ജയരാജ്, പ്രവന്റീവ് ഓഫീസർ അബ്ദുൽസലാം എന്നിവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. തുടർന്ന് ജാഥയ്ക്ക് നെടുങ്കണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എൻആർസിറ്റി എസ്എൻവിഎച്ച്എസ്എസിലും സ്വീകരണം നൽകും.
അടിമാലി വിശ്വദീപ്തി സ്കൂളിൽ എത്തുന്ന ജാഥയ്ക്ക് എ. രാജ എംഎൽഎ ആശംസയർപ്പിക്കും. തൊടുപുഴ ന്യൂമാൻ കോളജിൽ സമാപിക്കുന്ന ജാഥ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.