സബ് ജില്ലാ കലോത്സവം: വിധിനിർണയത്തിലെ അപാകതയ്ക്ക് എതിരേ ഡാൻസ് ടീച്ചേഴ്സ്
1375314
Saturday, December 2, 2023 11:57 PM IST
തൊടുപുഴ: ജില്ലയിലെ സബ് ജില്ലാ കലോത്സവങ്ങളിലെ വിധിനിർണയത്തിൽ അപാകത നടന്നതായി ഡാൻസ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. അതത് ഇനങ്ങളിൽ പ്രാവീണ്യം ഇല്ലാത്ത വിധികർത്താക്കളാണ് വിധിനിർണയം നടത്തിയത്. ഇതുമൂലം അർഹതയുള്ള കുട്ടികൾ പരാജയപ്പെടാനും ഗ്രേഡ് പോലും ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
വിധിനിർണയത്തിലെ അപാകതയ്ക്കെതിരേ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇക്കാര്യം പരിഗണിക്കാൻപോലും തയാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മത്തായി ജോസഫ്, സെക്രട്ടറി കെ.എസ്. സുരേഷ്, രാജമ്മ രാജു, വി.വി. ഫിലോമിന, കെ.എസ്. ശോഭന എന്നിവർ പങ്കെടുത്തു.