ഇന്റർസ്കൂൾ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ് നാളെ
1375313
Saturday, December 2, 2023 11:57 PM IST
മുട്ടം: സെൻട്രൽ കേരള സഹോദയ ഇന്റർ സ്കൂൾ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ് നാളെ രാവിലെ ഏഴു മുതൽ മുട്ടം ഷന്താൾ ജ്യോതി ഫ്ളഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 108 ഓളം സ്കൂളുകളിൽനിന്നായി 400 ഓളം കുട്ടികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും.
ഇൻലൈൻ, ക്വാഡ് എന്നീ ഇനങ്ങളിൽ 200 മീറ്റർ, 500 മീറ്റർ മത്സരങ്ങൾ റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിയമപ്രകാരമാണ് നടത്തുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം നാളെ 11ന് മുട്ടം സിഐ ജോസഫ് നിർവഹിക്കും.
സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. അരുണ്‍ ചെറിയാൻ, ശശിധരൻ നായർ തുടങ്ങി യവർ പ്രസംഗിക്കും.