ഉദ്ഘാടനം ചെയ്തു
1375312
Saturday, December 2, 2023 11:47 PM IST
രാജാക്കാട്: 22 മുതൽ 31 വരെ നടത്തുന്ന രാജാക്കാട് ഫെസ്റ്റ് - 2023ന്റെ ഭാഗമായി രാജാക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി.
രാജാക്കാട്, എൻആർ സിറ്റി, മുല്ലക്കാനം, പഴയവിടുതി, കുത്തുങ്കൽ എന്നിവിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നും 31 വരെ ഒരു നിശ്ചിത തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ സമ്മാന കൂപ്പണുകൾ നൽകും.
ഫെസ്റ്റ് നടക്കുന്ന 22 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപതിന് ഫെസ്റ്റ് ഗ്രൗണ്ടിൽ നറുക്കെടുപ്പ് നടത്തി എല്ലാ ദിവസങ്ങളിലും വിവിധ സമ്മാനങ്ങൾ നൽകും. കുറഞ്ഞ ലാഭം കൂടിയ വില്പന എന്ന ലക്ഷ്യവുമായിട്ടാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് വി.എസ്. ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ബെന്നി ജോസഫിന് കൂപ്പൺ ബുക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.