ആത്മീയമൂല്യങ്ങൾ തകർന്നാൽ കുടുംബം തകരും: മാർ മഠത്തിക്കണ്ടത്തിൽ
1375311
Saturday, December 2, 2023 11:47 PM IST
മൂവാറ്റുപുഴ: കുട്ടികൾക്ക് ആത്മീയമൂല്യങ്ങൾ പകർന്നു നൽകാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
രൂപതയിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി നടത്തിയ സെമിനാർ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കുടുംബബന്ധങ്ങളിൽ തകർച്ച നേരിടുന്ന ഈ കാലഘട്ടത്തിൽ ആധ്യാത്മിക മൂല്യങ്ങൾ പരിശീലിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഹോളിമാഗി ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം എന്നിവർ പ്രസംഗിച്ചു. ഫാ. ജോസഫ് കടുപ്പിൽ, ബിൻസണ് ജോർജ്, രാജീവ് ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.