ഭിന്നശേഷി ദിനാചരണം
1375310
Saturday, December 2, 2023 11:47 PM IST
വഴിത്തല: ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക് വിഭാഗവും റിഹാബിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനും കോളജ് ഔട്ട് റിച്ച് പ്രോഗ്രാമുമായി സഹകരിച്ച് ലോക ഭിന്നശേഷി ദിനാചരണത്തിനു തുടക്കംകുറിച്ചു.
ഫാ. പോൾ പാറേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സൗജന്യ വീൽചെയർ വിതരണവും ഉല്ലാസയാത്രയും സിനിമാ പ്രദർശനവും ക്രിസ്മസ് കാരൾ ഗാനമത്സരവും ഭിന്നശേഷി കലോത്സവവും നടത്തും.