കുടിയിറക്കപ്പെട്ടവർക്ക് സർക്കാർ നൽകിയ ഭൂമി വിട്ടുനൽകുന്നില്ലെന്ന്
1375309
Saturday, December 2, 2023 11:47 PM IST
രാജാക്കാട്: കുടിയിറക്കപ്പെട്ടവർക്ക് സർക്കാർ നൽകിയ ഭൂമി വിട്ടുനൽകുന്നില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം കെ.എം. ജയിംസ് അറിയിച്ചു.
മന്നാങ്കണ്ടം വില്ലേജിലെ പെരുമൻചാലിൽനിന്നു കുടിയിറക്കിയശേഷം മറയൂരിൽ ഭൂമി നൽകിയ 27 കർഷകരിൽ അഞ്ചു പേർക്കാണ് സ്ഥലം വിട്ടുകിട്ടാത്തത്. ബാക്കി 22 പേർക്കും അവിടെ സ്ഥലം ലഭിച്ചു.
അന്ന് വിവിധ കാരണങ്ങളാൽ ദേവികുളത്ത് എത്താൻ സാധിക്കാത്ത അഞ്ചു കർഷകരുടെ ഭൂമിയാണ് രണ്ട് കാബിനറ്റ് ഉത്തരവുകളും അഞ്ച് ഹൈക്കോടതി ഉത്തരവുകളും ഉണ്ടായിട്ടും ഇവർക്ക് വിട്ടുനൽകാതെ വിവിധ കാരണങ്ങൾ പറഞ്ഞ് മറയൂർ പഞ്ചായത്ത് ഭരണസമിതിയും ചില റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചു വച്ചിരിക്കുന്നത്.