വനഭൂമിയാക്കാനുള്ള നീക്കം പിൻവലിക്കണം: കിസാൻ സഭ
1375308
Saturday, December 2, 2023 11:47 PM IST
തൊടുപുഴ: ഉടുന്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം വനഭൂമിയാക്കാനുള്ള ഗസറ്റ് വിജ്ഞാപനം പിൻവലിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. ഇടുക്കി മുഴുവൻ വനമാക്കാനുള്ള ആഗോള പദ്ധതിയുടെ ഭാഗമാണിത്.
ജില്ലയിൽ വ്യാപകമായി വന്യമൃഗങ്ങളെ കൃഷിയിടത്തിലും ജനവാസമേഖലയിലും സ്വൈരവിഹാരം നടത്താൻ വനംവകുപ്പ് അനുവദിച്ചിരിക്കുന്നതിന്റെ ദുരിതം ജനങ്ങൾ സഹിച്ചുവരികയാണ്. ഉത്തരവിനെക്കുറിച്ച് വനം മന്ത്രി നിലപാട് വ്യക്തമാക്കണം.
ഇക്കാര്യത്തിൽ ചില ജനപ്രതിനിധികൾ ഉരുണ്ടുകളിക്കുകയാണ്. കേന്ദ്ര വനനിയമം ഭേദഗതി ചെയ്തത് വനംവകുപ്പും കേരളത്തിലെ ഭരണാധികാരികളും അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.